Tuesday, December 23, 2008

പിസ്സയും ചമ്മന്തിയും

ഞാന്‍ നിര്‍ത്തി. എന്ത് ? അതേയ് ഈ ചോറും കറിയും ഒക്കെ ഉണ്ടാക്കുന്നത് നിര്‍ത്തി .....

ഹ ഒരുത്തീടെ ഒരു കമന്റ് ....( കൊച്ചു ത്രേസ്യ വല്യമ്മച്ചി )

"എനിക്കറിയാവുന്ന ബാച്ചിലേഴ്സൊക്കെ തലെദിവസത്തെ പിസയുടെ ബാക്കിയോ ബ്രെഡോ മാഗിയോ ഒക്കെ കഴിച്ചാണ്‌ ജീവിക്കാറുള്ളത്‌."അടുക്കളയില്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗമായ നമ്മളെ അങ്ങിനെ ഒറ്റയടിക്ക് തരം താഴ്ത്തി..

എണ്ണ പിന്നെ അതൊക്കെ ഒന്നു പരീക്ഷിക്കാം എന്ന് വച്ചു....

അതില്‍ കുറച്ചെണ്ണം ഇവിടെ നിരത്തുന്നു....൧. പിസ്സയും ചമ്മന്തിയും....

വേണ്ട സാധനങ്ങള്‍

൧. തലേദിവസത്തെ പിസ്സ (രുചി കൂടുതല്‍ വേണ്ടവര്‍ക്ക് മൂന്ന്‍ ദിവസം മുന്പുള്ളതും ആകാം)

൨. പിസ്സയുടെ കൂടെ കിട്ടണ അല്ലറ ചില്ലറ സാധങ്ങള്‍.

൩. തേങ്ങ രണ്ടെണ്ണം

൪. സര്‍ക്കാര - ഒരുണ്ട

൫, കത്തി . കാച്ചിയത് ഒരെണ്ണം കാചാത്തത് രണ്ട് എണ്ണം.

൬. ഉപ്പ് പാകത്തിന്

൭. ഉള്ളി - നാള്‍ എണ്ണം (സവാള ആണെന്കില്‍ ഒന്ന്‍)

൮ . ജീരകം, കടുക് , കുരുമുളക് പൊടി.ഉണ്ടാക്കുന്ന വിധം

============

ഒരു പാത്രം വൃത്തിയായി കഴുകി അതില്‍ തേങ്ങ കൊത്തുകളായി അറിഞ്ഞു വയ്ക്കുക

അതിന്റെ സൈഡിലായി സര്‍ക്കാര ചെറിയ കഷണങ്ങളായി വയ്ക്കുക

പിസ്സയുടെ മുറികള്‍ എടുത്തു ഒരു പരന്ന പാത്രത്തില്‍ നിരത്തി വയ്ക്കുക ..

അതിന് ശേഷം പാര്തം ചൂടാക്കുക

ഒരു തേങ്ങാ പ്പൂല്‍ എടുത്തു ഒരു ചെറിയ സര്‍ക്കരയും കൂടി വായില്‍ ഇടുക...

പിന്നെ തേങ്ങ ചില്ലി ഫ്ര്ലകെസ് ജീരകം പിന്നെ അവിടെ ബാക്കി ഉള്ള എല്ലാ സാധങ്ങളും കൂടി നന്നായി അരച്ചെടുക്കുക.. കളര്‍ കിട്ടാന്‍ ടോമാടോ സോസ് ചേര്ക്കുക.

ഒരു തേങ്ങ pulum സര്‍ക്കരയും കൂടി എടുത്തു വായിളിടുക..

ചൂടാക്കിയ പിസ്സയുടെ മുകളില്‍ വെറുതെ അമര്‍ത്തുക

അമര്‍ത്തിയ പിസ്സയുടെ മുകളില്‍ തയ്യാറാക്കി വച്ച ചമ്മന്തി കുറേശ്ശെ ഒഴിക്കുക...

ബാകി ഉള്ള തേങ്ങ പൂളുകള്‍ തിന്നു തീര്‍ക്കുക..

പിസ്സ ചമ്മന്തി റെഡി ..

ചൂടാറിയ ശേഷം വിളമ്പുക

==========================================

ശരിക്കും ഇതു ഞാന്‍ കണ്ടുപിടിച്ചതല്ല.. പിസ്സ കണ്ടു പിടിച്ചവര്‍ തന്നെ കണ്ടു പിടിച്ചതാ..

പിന്നെ ചമ്മന്തിക്ക് ഓരോനട്ടിലും ഓരോ ടേസ്റ്റ് ആണല്ലോ. അത് കൊണ്ടു അവര്‍ കൂടെചമ്മന്തി കൊടുക്കാറില്ല . പകരം ചില്ലി ഫ്കെക്സ് പാക്കറ്റിലാക്കി കൊടുക്കും.. അറക്കാന്‍ എളുപ്പമുണ്ടല്ലോ...

==========================================

ഇനി maaggi ഉലര്‍ത്തിയത്

പ്ലടിലിട്ടു തരുന്നത് മുഴുവന്‍ ...വേണ്ട ഇനി

പറയാനുള്ളത്. പറയട്ടെ ത്രേസ്യ കൊച്ചമ്മ - കണ്ടിട്ടുല്ലവന്മാരോക്കെ അങ്ങിനെ

ആകാം. പക്ഷെ - എല്ലാരേം - അക്കൊട്ടത്തില്‍ ബാര്ബിഖ്‌ു

നറേനിലും. എന്നുവേണ്ട - കൈരളിയിലും കലവരയിലും ചെന്നിരുന്നു ഫുഡ്

ഓര്‍ഡര്‍ ചെയ്യുംബോലെകിലും

ഓര്ക്കുക അതൊക്കെ

ആനുങ്ങലനെന്നു vidham

അതില്‍ മുക്കാലും ബാച്ചിലന്‍ മാരാണെന്ന് വെള്ള mozhichu masalayum ഇട്ടു രണ്ട് minut poojyam sekkant thilappikkuka

ഒരു cheena chattiyil എണ്ണ ഒഴിച്ച് അതില്‍ kadukittu last kadukum പൊട്ടി kazhiyumbo അതില്‍ അറിഞ്ഞു വച്ച ulliyum mulakum ഇടുക. ( അതിന് മുന്പ് cheena chatti aduppil vakkan marakkaruthu. aduppil theeyum വേണം)

ഉള്ളി നല്ല brown niramaakumbo vevichu വച്ച maagi അതില്‍ ഇട്ടു ilakki yedukkuka..shappile kappayude ടേസ്റ്റ് venamennullavarkku kurese masalayum cherkkam...

ചൂടാറിയ ശേഷം upayokikkuka allenkil വായ് pollum)

==============================================ഇതൊന്നും ഞാന്‍ ഉണ്ടാക്കി nokkiyathalla ... planittathe ulooo..

(ithundakki കഴിഞ്ഞു അതിന് gulab jaamunodo carrot payasathodo samyam undayal അത് yaadruschikam മാത്രമാണ്)

===============================================


ini parayanullathu parayatte..

thresya kochamma kandittullavanmarokke angine aakam.. pakshe ellarem akkottathil പെടുത്തരുത്....

baarbiqu nationilum ടാജിലും ഒബ്രോയിലും ennuvenda kairaliyilum kalavarayilum കായലിലും ഒക്കെ chennirunnu food order cheyyumbolekilum orkkuka.. athokke ഉണ്ടാക്കി platilittu tharunnathu muzhuvan aanungalanennu.. athil mukkalum bachilan maaranennu...


ജയ് ഹിന്ദ്‌ !!!

Sunday, October 5, 2008

ഓണം പൊടിപൂരം

കൊള്ളാം.. ഇത്തവണത്തെ ഓണം ഗംഭീരമായി...

ശെടാ ഓണത്തിന്ടെകാര്യം പൂജക്കാണോ പറയുന്നതെന്ന്...?????

ഹ്മ്മം ഈ ഓണമൊരു ഓണമായിരുന്നെ ....

ഇങ്ഗ്ലിഷ് പറയുന്ന ആണ്ടിമാരുടെയും അങ്കിള്‍മാരുടെയും ഇടക്കിരുന്നു ഓണ സദ്യ ഉണുന്നതിന്ടെ ഒരു സുഖം .... ഹൊ പറഞ്ഞറിയിക്കാന്‍ വയ്യ !!

ഓണത്തിനു മലയാളികളായ മലയാളികളൊക്കെ നാട്ടില്‍ പോരില്ലേ ? പിന്നെ നീഎന്തിനാ അവിടെ കുടിയെ എന്ന് ..... റയില്‍ വെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കിട്ടുന്ന ആകെ ഉള്ള 10 മിനുറ്റ് .... എനിക്കതിനു കഴിഞ്ഞില്ല ....
മനപുര്‍വ്വമാണോ എന്ന് ചോദിച്ചാല്‍ .....

കഴിഞ്ഞ വര്‍ഷം ഓണത്തിനു ട്രെയിനില്‍ നാട്ടില്‍ പോന്നവര്‍ പറയും മനപുര്‍വ്വാമാനെന്നു ...... കോയമ്പത്തൂര്‍ ബസ് സ്ടാന്റ്റിലെ 2 കിലോമീറ്റര്‍ നീളമുള്ള ക്യു കണ്ടവര്‍ പറയും മനപ്പുര്‍വ്വമാനെന്നു ... സേലം ഡിവിഷനും കൊണ്ടുപോയി നമ്മളെ വഴിതടയുകയും ചെയ്തു ... അണ്ണന്മാര്‍ വാഴ്കൈ!!! (ഹൊ ചിലര്‍ക്കൊന്നും മനസിലായി കാണില്ല... കഴിഞ്ഞ ഓണത്തിന്നയിരുന്നു അണ്ണന്മാര്‍ വക ട്രയിന്‍ തടയല്‍ ... അന്ന് തിരുപ്പൂര്‍ മുതല്‍ വീട് വരെ എത്തിയത് ഓര്‍ക്കുമ്പോ തലകറങ്ങുന്നു... കാല്‍ കുത്താനിടമില്ലാത്ത ബസില്‍ കോയമ്പത്തൂര്‍ വരെ.. പിന്നെ പാലക്കാട് വരെ ടാക്സി .. പിന്നേം ബസ്സ്... )

പിന്നെ ഈ മറുനാടന്‍ ഓണം എങ്ങിനെ ഉണ്ട് എന്ന് അറിയാനുള്ള ആകാംക്ഷയും......

ഉത്രാടത്തിന്‍ നാള്‍

സ്ഥലം ഓഫീസ് ....

സമയം വൈകുന്നേരം അഞ്ചു മണി ....

സദ്യക്ക് സ്ത്തിരം aaതാവളങ്ങള്‍ വേണ്ടെന്നു വച്ചു... എന്നാല്‍ പിന്നെ എവിടെ പോകണം ... പിന്നെ ഒന്നും ആലോചിച്ചില്ല "ബാഗ്ലൂര്‍ കേരള ഹോട്ടല്‍ " "സദ്യ" എന്നൊക്കെ ഗൂഗിള്‍ ചെയ്തു... കിട്ടി പത്തു ഇരുപതെണ്ണം... ഫോണെടുത്ത് വിളി തുടങ്ങി .... എല്ലായിടത്തും "നാളെ നേരെ പോരെ ... ബുക്കിന്ഗ് ഇല്ല എന്ന് ....".. അവസാനം ഒരു ഹോട്ടല്‍ തീരുമാനിച്ചു ....

ഓണത്തിന്‍ നാള്‍.....

പന്ത്രണ്ടര ആയപ്പോ എല്ലാരും കൂടി അപ്പൊ സുഹൃതിണ്ടേ കാറില്‍ ( നമ്മടെ ഒരു മാനജര്‍ ആണ് കക്ഷി) കയറി ഇന്ദിരാനഗര്‍ ലക്ഷ്യമാക്കി യാത്ര തുടങ്ങി.. നെറ്റില്‍ നിന്നു കിട്ടിയ ഹോട്ടലിന്റെ അഡ്രസ്സും ഉണ്ട്..സീ എം എച്ച് റോഡില്‍ എത്തി ഹോട്ടല്‍ നോക്കി നടന്നു.. ആട് കിടന്നിടത്ത് പൂടപോലും ഇല്ല എന്ന് പറഞ്ഞപോലെ.. ഹോട്ടലെണ്ടേപൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍ .... പിന്നെ വീണ്ടും ഫോണ്‍ വിളി... അവസാനം കറങ്ങി തരിഞ്ഞു സ്ഥലത്തെത്തി.. സീ എം എച്ച് റോഡിലിരുന്ന ഹോട്ടല്‍ ഇപ്പൊ ജീവന്‍ ഭീമ നഗറിലെ ക്ക് മാറ്റി ...
ഭീമന്ടെ വിശപ്പുമായി ഹോട്ടലിലേക്ക് കയറി.. സെറ്റ് സാരികളുടെ മേളം.. അതോടെ കൂടെ ഉണ്ടായിരുന്നതില്‍ ഒരുത്തന്‍ ഭീമന്‍ രഘുവിനെ പോലെ മസ്സില്‍ പിടിച്ചു നടക്കാന്‍ തുടങ്ങി..( അവനെ പറ്റി പുകഴ്ത്തി പറഞ്ഞില്ലെന്കില്‍ അവന് വിഷമമാകും ). കൌണ്ടറില്‍ ഭയങ്കര ക്യു . അവസാനം കൂപണ്‍എടുത്ത് സീറ്റ് പിടിച്ചു . എല്ലാര്ക്കും ഒന്നിച്ചിരിക്കാന്‍ പറ്റിയില്ല കിട്ടിയിടത് ഇരുന്നു.. ചുറ്റും നിന്നു കേള്‍ക്കാം .. ദിസ് ഇസ് അവിയല്‍.. ദിസ് ഇസ് ഇഞ്ചി എന്നൊക്കെ... ഇഞ്ചി തിന്ന കുരങ്ങന്‍ മാരെ പോലെ ഇതിഒക്കെ കേള്‍ക്കാന്‍ കുറെ പേരും.. എന്റെ അടുത്തുള്ള സീറ്റില്‍ ഒരു നവ മിധുനങ്ങള്‍ .... ഭര്ത്താവ് ഭാര്യെ ഓരോന്നും പറഞ്ഞു മനസിലാക്കുന്നു... അവന്റെ ഒരു വിധിയെ... എല്ലാം കഴിഞ്ഞു അവര്‍ പായസം കുടി തുടങ്ങി ... അയാള്‍ പറയുന്നതു കേട്ടു... ഇതു അട പ്രഥമന്‍ എന്ന് ... കക്ഷികള്‍ പോയി കഴിഞ്ഞു ഞാന്‍ ഊനിണ്ടേ അവസാന ഘട്ടമായ പായസത്തില്‍ എത്തി ... അടപ്രഥമന്‍ അവസാനം കഴിക്കാം എന്ന് വച്ചു പാലടയില്‍ കൈവച്ചു ... അത് കഴിഞ്ഞു അടപ്രഥമന്‍ കുടിച്ചപോള്‍ ഒന്നും പറയേണ്ട മാഷേ ... അത് പരിപ്പായിരുന്നു.

പാലട പ്രഥമനും അടപ്രഥമനും തിരിച്ചറിയാത്ത മലയാളികള്‍ക്കായി എന്‍ടെ ഇത്തവണത്തെ ഓണം അങ്ങിനെ ഞാന്‍ സമര്‍പ്പിച്ചു...

അടുത്ത തവണ അണ്ണന്മാര്‍ വിമാനം വരെ തടയുമെന്ന് പറഞ്ഞാലും നാട്ടില്‍ പോയിട്ടേ ഓണമുന്നുകയുള്ളൂ ...... മാവേലി യാനെ സത്യം...
അല്ലെങ്കില്‍ കേരള പവിലിയണോ കൈരളിയോ മതിയെന്ന് വക്കും.. ഒറിജിനല്‍ മലയാളി കളുടെ കൂടെ ഇരുന്നു ഉണ്ണമല്ലോ

സ്വാഗതം !!!!!

നമസ്കാരം !!!!!
ടെക്കാനിന്ടെ മണ്ണില്‍ നിന്നും .......
കൊച്ചിയുടെ ഓര്‍മകളുമായി .......
സ്നേപുര്‍വ്വം
ജോ